Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Valmiki Scam

വാ​ൽ​മീ​കി അ​ഴി​മ​തി കേ​സ്; മ​ന്ത്രി ബി.നാ​ഗേ​ന്ദ്ര രാ​ജി​വ​ച്ചു

ബം​ഗ​ളൂ​രു: വാ​ൽ​മീ​കി കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി​ക്കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ക​ർ​ണാ​ട​ക സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ് മ​ന്ത്രി ബി.നാ​ഗേ​ന്ദ്ര രാ​ജി​വ​ച്ചു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് നാ​ഗേ​ന്ദ്ര​യു​ടെ രാ​ജി. നാ​ഗേ​ന്ദ്ര​യെ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു.

നാ​ഗേ​ന്ദ്ര​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.​ പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ബി​ഐ ഗ​വ​ർ​ണ​റെ സ​മീ​പി​ച്ചി​രു​ന്നു. ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ൽ​കാ​നി​രി​ക്കെ​യാ​ണ് നാ​ഗേ​ന്ദ്ര രാ​ജി​വ​ച്ച​ത്. വാ​ൽ​മീ​കി കോ​ർ​പ​റേ​ഷ​നി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് 2024 ജൂ​ണി​ൽ നാ​ഗേ​ന്ദ്ര മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.

സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​രി​ൽ പ​ട്ടി​ക​വ​ർ​ഗ മ​ന്ത്രി​യാ​യി​രു​ന്നു നാ​ഗേ​ന്ദ്ര. പി​ന്നീ​ട് മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലെ​ത്തി. ഇ​തോ​ടെ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ​വും വി​വി​ധ സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

Latest News

Corehub Up